DEPT. EMAIL ID: msmmalayalam@gmail.com
DEPT. WEB PAGE: https://msmmalayalam.in/

Vision & Mission

ദർശനം

1. കേരളത്തിന്റെ ഏറ്റവും മൗലികമായ സാംസ്കാരിക മുദ്ര എന്ന നിലയിൽ ഭാഷയേയും സാഹിത്യത്തെയും വളർത്തുക.

2. മലയാളഭാഷയിലും സാഹിത്യത്തിലും വിദ്യാർത്ഥികൾക്കുള്ള അറിവ് വർദ്ധിപ്പിക്കൽ

3. കുട്ടികളുടെ സർഗ്ഗാത്മത പ്രോത്സാഹിപ്പിക്കൽ

4. മാതൃഭാഷാപ്രാവീണ്യം വർദ്ധിപ്പിക്കൽ

5. ഭാഷയുമായി കൂടുതൽ അടുക്കാനും നിത്യജീവിതത്തിൽ അനായാസം , പ്രയോഗിക്കാനും വിദ്യാർത്ഥികളെ പ്രാപ്തരാക്കുന്നതോടൊപ്പം മാതൃഭാഷയിൽ ഉന്നതവിദ്യാഭ്യാസം ചെയ്യാനുള്ള അവസരം ലഭ്യമാക്കുക.

6. ലോകമെമ്പാടും അറിയപ്പെടുന്ന ഒരു ഭാഷയായി മലയാളെത്തെ വിദ്യാർത്ഥി സമൂഹത്തിലൂടെ പ്രചരിപ്പിക്കുക.

7. ഭാഷാ സാഹിത്യപഠനത്തിലൂടെ പൂർവ്വ വിദ്യാർത്ഥികളും പുതു തലമുറയും കണ്ണി ചേർന്ന് സമ്പന്നവും ശക്തവുമായ ബന്ധം ഊട്ടിയുറപ്പിക്കുക.

8. ഭാഷാപോഷണവും ഭാഷാസ്നേഹവും കൂട്ടിയിണക്കി മാതൃഭാഷയുടെ മഹത്ത്വം ഉയർത്തിപ്പിടിക്കുക.

ദൗത്യം

1. നാടിന്റെ സാംസ്‌കാരികമായ പൈതൃകം വെളിപ്പെടുത്തുന്നതിൽ ഭാഷയും സാഹിത്യമേഖലകളും വഹിക്കുന്ന പങ്കും പ്രാധാന്യവും മനസ്സിലാക്കി കൊടുക്കുക.

2. ഭരണഭാഷാ മാറ്റത്തിനുള്ള പ്രഭാഷണങ്ങൾ, ചർച്ചകൾ, സെമിനാറുകൾ എന്നിവ വിദ്യാർത്ഥികളുടെ പങ്കാളിത്തത്തോടെ സംഘടിപ്പിച്ച് മാതൃഭാഷയോടുള്ള കടമ നിർവഹിക്കാൻ പ്രേരിപ്പിക്കുന്നു.

3. മാതൃഭാഷയുടെ അന്തസത്ത ഉൾകൊള്ളുകവഴി വ്യക്തിവികാസത്തിന് പുത്തൻ തലമുറയെ സജ്ജരാക്കുക.

4. മാതൃഭാഷയുടെ വിനിയോഗവും മാതൃഭാഷയിലുടെയുള്ള വിനിമയവും സാമൂഹ്യ നിർമാണപ്രക്രിയ കൂടിയാണെന്ന് ബോധ്യപെടുത്തുക.

5. ഒരു ജനതയുടെ സ്വത്വത്തിന്റെ ഭാഗമാണ് മാതൃഭാഷ എന്നതിനാൽ വ്യക്തിയുടെ സർവോത്മുഖമായ വികാസത്തിന് മാതൃഭാഷ സംരക്ഷിക്കുവാൻ സജ്ജരാക്കുക.

6. മാതൃഭാഷയെ സംരക്ഷിക്കാനുള്ള ദൗത്യങ്ങൾക്കൊപ്പം സാഹിത്യത്തിന്റെ പ്രാധാന്യം ഉയർത്തിക്കാട്ടുക.

7. ഭാഷയുടെ ഏറ്റവും ഉദാതത്തവും സമ്പന്നവുമായ രൂപമാണ് സാഹിത്യമെന്ന് പഠനവഴികളിൽ ഓർമപ്പെടുത്തുക.

8. ആത്മവിശ്വാസത്തോടെ സമൂഹത്തോട് സംവദിക്കുവാൻ കൃത്യമായ ഭാഷാവബോധം കുട്ടികളിൽ വളർത്തുക

9.പഠനത്തെയും ഭാഷാ യും വിജ്ഞാനത്തിന്റെയും ആസ്വാദനത്തിന്റെയും പരിപ്രേക്ഷ്യത്തിലൂടെ ഫലപ്രദമായി നൽകുക.

10. മാതൃഭാഷയുടെ ജൈവിക നിലനിർത്തുക, വായനശീലം പരിപോഷിപ്പിക്കുക, പുസ്തകങ്ങളെ സ്നേഹിക്കുക എന്നിവെയെപ്പറ്റി വിദ്യാർത്ഥികളിൽ അവബോധമുണ്ടാക്കുക.

Programmes offered

 • യു.ജി മലയാളം
 • പി.ജി. മലയാളം
 • സാന്ത്വനപരിചരണം സർട്ടിഫിക്കറ്റ് കോഴ്സ്
 • ഭാഷാവബോധനം

Faculty

Name: Dr. Beena. M. K
Designation: H.O.D & Associate Professor
Area of Specialization: Women Autobiography, Feminist Literature and Theory, Malayalam Grammar, Folklore Studies, Eastern Criticism and Theories

Name: Dr. Lekha S.Babu
Designation: Assistant Professor
Area of Specialization: Malayala Drama

Name: Dr. Deepa K Gopal
Designation: Assistant Professor
Area of Specialization: Folklore, Informatics

Name: Unnikrishnan C
Designation: Assistant Professor
Area of Specialization: Story & Poetry

Name: Dr. Sreeja R
Designation: Assistant Professor
Area of Specialization: Film Study, Cultural Study

Name: Smt. Letha V
Designation: Assistant Professor
Area of Specialization: A historical study of National Emergency in lndia influence in Malayalam literature

Name: Dr. Sunita Babu V S
Designation: Guest Faculty
Area of Specialization: Novel, Criticism, Film Studies, Kerala Culture, and Modern Literature

Name: Shyamraj R
Designation: Guest Faculty
Area of Specialization: Literary Historiography, Medieval Malayalam Literature, Cultural History

Name: Revathy Ratheeshkumar
Designation: Guest Faculty
Area of Specialization: Novel

Name: Dr. Geethulekshmi R
Designation: Guest Faculty
Area of Specialization: Sanskrit Sahithya

Achievements

 • ഡോ.പി പത്മകുമാർ

Departmental Publications

 • കഥകളി പാഠവും അരങ്ങും

Conferences organized

 • യു ജി സി സ്പോൺസേഡ് നാഷണൽ സെമിനാർ – കഥകഥി പാഠവും അരങ്ങും. – 2008 ജൂലൈ 11 – 12

Services offered to public

 • സമീപ പ്രദേശങ്ങളിലെ സ്കൂളുകളിലെ കുട്ടികൾക്ക് ഭാഷാവബോധനത്തിൽ ക്ലാസ്സുകൾ നൽകുന്നു.
 • സമീപ പ്രദേശത്തെ ഗവ.ആശുപത്രികളിലേക്ക് കൃത്യമായി ഭക്ഷണം എത്തിച്ചു കൊടുക്കുന്നു.

Extracurricular platforms

വിദ്യാർത്ഥികളുടെ ഒഴിവ് സമയത്തെ പരമാവധി പ്രയോജനെപെടുത്തുന്ന രീതിയിലാണ് മലയാളവിഭാഗം അതിന്റെ അനുബന്ധ പ്രവർത്തനങ്ങൾ ആവിഷ്കരിക്കുന്നത്. വിദ്യാർത്ഥികളുടെ സർഗ്ഗാത്മകമായ സിദ്ധികൾക്ക് പ്രോത്സാഹനം നൽകുക എന്ന ലക്ഷ്യം കൂടി ഉള്ളത് കൊണ്ട് പരമാവധി മികവുറ്റ വിദ്യാർത്ഥി നേതൃത്വത്തെയാണ് മലയാളവിഭാഗം ഈ പ്രവർത്തനങ്ങൾ ഏല്പിച്ചിരിക്കുന്നത്. വിദ്യാഭ്യാസ സാമൂഹിക പ്രവർത്തനങ്ങൾ മാത്രമല്ല സാംസ്‌കാരികമായ ഇടപെടലിനുകൂടി സാധ്യതയുള്ള രീതിയിലാണ് അനുബന്ധപ്രവർത്തനങ്ങൾ ആസൂത്രണം ചെയ്തിരിക്കുന്നത്.

അനുബന്ധ പ്രവർത്തനങ്ങൾ

1. എഴുത്തകം(സർഗ്ഗത്മക സൃഷ്ടി പരിശീലനം )
മറ്റു കലാലയങ്ങളിലെ വിദ്യാർത്ഥികളുടെ സർഗ്ഗത്മക കഴിവുകളെ ഉണർത്താനും വളർത്താനും ഉദ്ദേശിച്ചുള്ള കളരികൾക് മലയാളം വിഭാഗം നേതൃത്വം നൽകുന്ന പരിപാടിയാണിത്. കഥാ – കവിതാ രചനാരീതിയെക്കുറിച്ച് വിദ്യാർത്ഥികൾക് അവബോധം ഉണ്ടാക്കികൊടുക്കുക എന്നതും ഇതിന്റെ ലക്ഷ്യമാണ്. ഈ വിഭാഗത്തിലെ അധ്യാപകർ മറ്റ് പല കലാലയങ്ങളിലും പോയി ക്ലാസുകൾ എടുത്ത് കൊടുക്കുന്നു. ഇതുപോലെ തന്നെ സ്കൂൾ കോളേജ് കലോത്സവങ്ങളിൽ രചനാ മത്സരങ്ങളിൽ വിധികർത്താക്കളായും പ്രവർത്തിക്കുന്നു.

2. തണൽ സാന്ത്വനം
സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന വ്യക്തികളെ കണ്ടെത്തി അവർക്കാവശ്യമായ സഹായങ്ങൾ നൽകി സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് എത്തിക്കുവാൻ പ്രതിജ്ഞബന്ധമായ പ്രവർത്തനങ്ങളാണ് മലയാള വിഭാഗം ആസൂത്രണം ചെയ്തിരിക്കുന്നത്. കായംകുളം ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന തണൽ ചാരിട്ടബിൾ സൊസൈറ്റിയുമായി ബന്ധപ്പെട്ടാണ് ഈ പ്രവർത്തനങ്ങൾ നടത്തുന്നത്.

3. ഫിലിം പ്രദർശനം

ഗൗരവമുള്ള ചലച്ചിത്രങ്ങളെ വിദ്യാർത്ഥികൾക് പരിചയപ്പെടുത്താനായി ഫിലിം പ്രദർശനം മറ്റു കലാലയങ്ങളിൽ നടത്തുന്നു. ഒപ്പം ചലച്ചിത്ര രംഗത്ത് പ്രശസ്തരായ അതിഥികളെ ഇത്തരം ഫിലിം പ്രദർശനങ്ങളിൽ പങ്കെടുപ്പിക്കുന്നു.
4.സാംസ്കാരികം
കായംകുളത്തും പരിസര പ്രദേശത്തും നടക്കുന്ന സാംസ്കാരിക സമ്മേളനങ്ങളിൽ കുട്ടികളെ പങ്കെടുപ്പിക്കുന്ന പരിപാടിയാണിത്.

Extracurricular platforms

 • കെ.എൻ ബാലരാമൻ (കോഴിശ്ശേരി ബാലരാമൻ) 1968-1993
 • എൻ. രാമപ്പണിക്കർ 1993-1995
 • പി.സുധാഭായി 1995-2007
 • കെ എസ് സുധ 2007-2008
 • എ.ഷിഹാബുദീൻ 2008-2009
 • എം.എസ് നജീബ് 2009-2010
 • ഡോ.എൻ രാജേന്ദ്രൻ 2010-2011
 • ഡോ.പി പത്മകുമാർ 2011-2016
 • ഡോ.ബീന എം.കെ 2016 –